ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ വോെട്ടണ്ണൽ ചൊവ ്വാഴ്ച. ബി.ജെ.പിക്ക് തിരിച്ചടിയും കോൺഗ്രസിനു സമാശ്വാസവും പ്രവചി ക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന പാർട്ടിക ൾ തന്ത്രങ്ങളുടെ മുന്നൊരുക്കത്തിൽ. കർണാടക, ഗോവ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ ചടുലനീക്കങ്ങൾ മുൻനിർത്തി ഇരുപാർട്ടികളും കൂടുതൽ ജാഗ്രതയിലാണ്.
ഇഞ്ചോടിഞ്ചു മത്സരങ്ങളാണ് എല്ലായിടത്തും നടന്നതെന്ന് എക്സിറ്റ്പോൾ വ്യക്തമാക്കുന്നു. ഇൗ സാഹചര്യത്തിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത ത്രിശങ്കു സഭ പിറന്നാൽ ഉടനടി സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് മുതിർന്ന നേതാക്കൾ ചർച്ചയിലാണ്. ഒപ്പംകൂട്ടാവുന്ന ചെറുപാർട്ടികൾ, റിബലുകൾ എന്നിവരെക്കുറിച്ചും കുതിരക്കച്ചവട സാധ്യതകളെക്കുറിച്ചും വിലയിരുത്തുകയാണ് പാർട്ടികൾ. രാജസ്ഥാനിൽ തുടക്കത്തിൽ അനായാസ ജയം പ്രതീക്ഷിച്ച കോൺഗ്രസിന് പിന്നീട് കടുത്ത മത്സരത്തിെൻറ സാഹചര്യമാണ് നേരിടേണ്ടിവന്നത്. എങ്കിലും, രാജസ്ഥാൻ കോൺഗ്രസിനു കിട്ടുമെന്നാണ് എല്ലാ പ്രവചനങ്ങളും നൽകുന്ന സൂചന.
അശോക് ഗെഹ്ലോട്ടിനെയും സചിൻ പൈലറ്റിനെയും മത്സരിപ്പിച്ച കോൺഗ്രസിന് ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനം പ്രധാനമാണ്.
കേവല ഭൂരിപക്ഷത്തിന് നേരിയ വ്യത്യാസം ഉണ്ടായാൽ റിബലുകളായി മത്സരിച്ചു ജയിക്കുന്നവരെ ഒപ്പം ചേർക്കാനാണ് ഇരു പാർട്ടികളും ശ്രമിക്കുക. റിബലുകളിൽ ചിലർ ജയിക്കാൻ സാധ്യതയുമുണ്ട്. ബി.എസ്.പി, സി.പി.എം എന്നിവക്കും രണ്ടോ മൂന്നോ സീറ്റുകളിൽ ജയിക്കാൻ സാധിക്കും. അത്തരമൊരു ഘട്ടത്തിൽ ഇവർ സ്വീകരിക്കുന്ന നിലപാട് ദേശീയതലത്തിലെ സഖ്യനീക്കങ്ങളിൽ ശ്രദ്ധേയമാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 200 അംഗ നിയമസഭയിൽ ബി.ജെ.പി 163 സീറ്റ് നേടി. അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന് 21 സീറ്റു മാത്രമാണ് കിട്ടിയത്. ബി.എസ്.പി മൂന്നു സീറ്റിൽ ജയിച്ചിരുന്നു.മറ്റുള്ളവർ 13.മധ്യപ്രദേശിൽ ബി.ജെ.പി ഭരണം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ ആവർത്തിച്ചു. എന്നാൽ, ഇേഞ്ചാടിഞ്ച് പോരാട്ടം നടന്നതിെൻറ നെഞ്ചിടിപ്പിലാണ് ബി.ജെ.പി. ഛത്തിസ്ഗഢിലും ബി.ജെ.പിക്ക് നാലാമൂഴം കിട്ടില്ലെന്ന ആശങ്കയുണ്ട്. മിസോറമിൽ കോൺഗ്രസിന് ഭരണം കിട്ടാനിടയില്ലെന്നാണ് പ്രവചനങ്ങൾ. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് കരുതുന്ന മിസോ ദേശീയ മുന്നണിയെ ബി.ജെ.പി പിന്താങ്ങിയേക്കും.തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിെൻറ ടി.ആർ.എസിനും ആവശ്യമായി വന്നാൽ ബി.ജെ.പി പിന്തുണ നൽകും. ലോക്സഭ തെരഞ്ഞെടുപ്പുവേളയിൽ തിരിച്ചു പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.