ന്യൂഡൽഹി: പ്രമാദമായ അഗസ്റ്റ വെസ്റ്റ്ലൻറ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജീവ് സക്സേനയെ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ ഡൽഹി കോടതിയിൽ ഹാജരാക്കി. ഇയാളെ ചോദ്യം ചെയ്യലിനായി പ്രത്യേക ജഡ്ജ് അരവിന്ദ് കുമാർ നാലു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. എട്ടു ദിവസത്തെ കസ്റ്റഡിയായിരുന്നു എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. അർബുദ രോഗിയാണെന്ന് സക്സേനയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ചോദ്യംചെയ്യൽ അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന രാജീവ് ശംെശർ ബഹാദൂർ സക്സേനയെയും ഇടനിലക്കാരനായ ദീപക് തൽവാറിനെയും ബുധനാഴ്ച ദുബൈ അധികൃതർ നാടുകടത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. പ്രേത്യക വിമാനത്തിലാണ് ഇരുവരെയും ദുബൈയിൽനിന്ന് ഡൽഹിയിലെത്തിച്ചത്.
3600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്ലൻറ് വി.വി.െഎ.പി ഹെലികോപ്ടർ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിരവധി തവണ സക്സേനക്ക് ഇ.ഡി സമൻസ് അയച്ചിരുന്നു. സക്സേനയുടെ ഭാര്യ ശിവാനിയെ ചെന്നൈ വിമാനത്താവളത്തിൽവെച്ച് 2017 ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇേപ്പാൾ ജാമ്യത്തിലാണിവർ.
രാജീവ് സക്സേനയുടെയും ശിവാനിയുടെയും പേരിലുള്ള രണ്ടു കമ്പനികൾ വഴി അനധികൃതമായി വൻ തോതിലുള്ള ഇടപാടുകൾ നടത്തിയെന്ന് ഇ.ഡി ആരോപിക്കുന്നു. ഇൗ കേസിൽ കുറ്റപത്രം സമർപ്പിച്ച ഇ.ഡി രാജീവ് സക്സേനക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ബ്രിട്ടീഷ് പൗരൻ ക്രിസ്ത്യൻ മിഷേലിനെ ഡിസംബറിൽ ദുബൈ ഇന്ത്യക്ക് കൈമാറിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലാണിപ്പോൾ മിഷേൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.