ന്യൂഡൽഹി: ആഗോള മാധ്യമ സംഘടനയായ വാൻ -ഇഫ്രയുടെ വാർഷിക ഉച്ചകോടി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹൈദരാബാദിൽ നടക്കും. ഇന്ത്യൻ പ്രസാധക ഉച്ചകോടി 2024 എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ പത്രങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും സി.ഇ.ഒമാർ, മാനേജിങ് ഡയറക്ടർമാർ, ടെക്നിക്കൽ ഡയറക്ടർമാർ, ബിസിനസ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും.
പത്രവ്യവസായ മേഖലയിലെ നൂതന പ്രവണതകളും വെല്ലുവിളികളും അവസരങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യും.
‘നിർമിത ബുദ്ധിയും മനുഷ്യന്റെ സർഗാത്മകതയും മനോഹരമായി സമന്വയിപ്പിക്കുന്നതെങ്ങനെ’ വിഷയത്തിൽ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് പ്രഭാഷണം നടത്തും. 300ലധികം പ്രതിനിധികൾ പങ്കെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.