ന്യൂഡൽഹി: ഇന്ത്യയെ നിർമാണമേഖലയുടെ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉസ്ബെക്കിസ്താനിൽ നടക്കുന്ന ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും ലോകം കരകയറുകയാണ്.
ലോകത്തിന്റെ വിതരണ ശൃംഖലകളിൽ നിരവധി പ്രതിസന്ധികളുണ്ട്. കോവിഡിന് പുറമേ യുക്രെയ്ൻ പ്രതിസന്ധിയും ലോക സമ്പദ്‍വ്യവസ്ഥക്ക് വെല്ലുവിളിയാവുന്നുണ്ട്. ഇന്ത്യയെ നിർമാണ മേഖലയുടെ ഹബ്ബാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മോദി പറഞ്ഞു.
ജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസനത്തിനാണ് മോദി സർക്കാർ ഊന്നൽ നൽകുന്നത്. എല്ലാ മേഖലയിലും ഇന്നോവേഷനെ സർക്കാർ പ്രോൽസാഹിപ്പിക്കുന്നുണ്ട്. 70,000 സ്റ്റാർട്ട് അപ് സംരംഭങ്ങൾ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. വൻകിട സമ്പദ്‍വ്യവസ്ഥകളിൽ അതിവേഗത്തിൽ വളരുന്നത് ഇന്ത്യയാണെന്നും മോദി പറഞ്ഞു.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ഈ വർഷം 7.5 ശതമാനം നിരക്കിൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് രാജ്യങ്ങളാണ് ഉസ്ബെക്കിസ്താനിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനിടെയാണ് സമ്മേളനം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.