മതംമാറിയ ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി മൂന്നാമതും പേര് മാറ്റി

ന്യൂഡൽഹി: മതംമാറി ഹിന്ദു മത വിശ്വാസം സ്വീകരിച്ച ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി വീണ്ടും പേര് മാറ്റി. മതം മാറിയ ഉടൻ ജിതേന്ദ്ര നാരായൺ ത്യാഗി എന്ന പേര് റിസ്‌വി സ്വീകരിച്ചിരുന്നു. എന്നാൽ, ആ പേര് അത്ര പോര എന്ന് തോന്നിയതിതിനാലാണത്രെ മൂന്നാമതും പേര് മാറ്റിയത്. ഠാക്കൂർ ജിതേന്ദ്ര നാരായൺ സിങ് സെൻഗർ എന്നാണ് പുതിയ പേര്.

2021 ഡിസംബർ ആറിനാണ്​ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചത്. നിരന്തരം വിവാദ പരാമർശങ്ങൾ നടത്തുന്ന ജിതേന്ദ്ര നാരായണനിതിരെ നിരവധി കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. മതംമാറി രണ്ടാഴ്ചക്കകം നടന്ന ഹരിദ്വാർ ധർമസൻസദിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ഡിസംബർ 17മുതൽ 19 വരെ നടന്ന ധർമസൻസദിൽ മുസ്​ലിം വംശഹത്യക്ക്​ ആഹ്വാനം ചെയ്തതിനാണ് ജിതേന്ദ്ര ത്യാഗിയെ പിടികൂടിയത്.

വിവാദമായ പരിപാടിയിൽ ജിതേന്ദ്രക്ക് പുറമേ ദസ്‌ന ക്ഷേത്രത്തിലെ പൂജാരിയും വിദ്വേഷ പ്രചാരകനുമായ യതി നരസിംഹാനന്ദ്, ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ, സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചവാന്‍ തുടങ്ങി 10 പേര്‍ക്കെതിരെ ഹരിദ്വാറിലെ ജ്വാലപൂര്‍ പൊലീസ് കേസെടുത്തിരുന്നു

Tags:    
News Summary - Wasim Rizvi, Former Shia Waqf Board Chairman, Changes His Name For Third Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.