ന്യൂഡൽഹി: വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ചതിന് മുൻ യു.പി ശിയാ വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് വസീം റിസ്വി അരലക്ഷം പിഴയടച്ചേ തീരൂ എന്ന് സുപ്രീംകോടതി. തനിക്ക് ചുമത്തിയ അരലക്ഷം പിഴ ഒഴിവാക്കണമെന്ന റിസ്വിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി.
എപ്പോഴാണ് റിസ്വി അരലക്ഷം പിഴയൊടുക്കുകയെന്ന് ജസ്റ്റിസ് രോഹിങ്ടൺ ഫാലി നരിമാൻ അദ്ദേഹത്തിെൻറ അഭിഭാഷകനോട് ചോദിച്ചു. താൻ കേസിെൻറ വക്കാലത്തിൽനിന്ന് ഒഴിവായെന്നും എന്ന് പിഴയൊടുക്കുമെന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും അഭിഭാഷകൻ അറിയിച്ചപ്പോൾ ബെഞ്ച് അേപക്ഷ ഉടൻ തള്ളി.
ഉത്തർപ്രദേശിലെ വഖഫ് തട്ടിപ്പ് കേസിൽ സി.ബി.െഎ കേസുമായി മുന്നോട്ടുപോകുമെന്ന ഘട്ടത്തിലാണ്, അവിശ്വാസികൾക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ആരോപിച്ച് റിസ്വി ഖുർആനിലെ ചില സൂക്തങ്ങൾ നീക്കംചെയ്യാൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഉത്തർപ്രദേശിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സർക്കാറുകളെ പ്രീണിപ്പിച്ച് കേസിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ് റിസ്വിയുടേതെന്ന് ആേക്ഷപമുയർന്നിരുന്നു. ഇൗ ഹരജി നിരർഥകമാണെന്ന് പറഞ്ഞ് ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് അരലക്ഷം പിഴചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.