ന്യൂഡൽഹി: ഉത്തരേന്ത്യയിൽ പെയ്തിറങ്ങിയ പേമാരിക്കു പിന്നാലെ യമുന നദി കരകവിഞ്ഞൊഴുകിയതോടെ വെള്ളത്തിൽ മുങ്ങി വടക്കൻ ഡൽഹിയിലെ റോഡുകൾ. കിഴക്കൻ ഡൽഹിയിൽ നിന്ന് സെൻട്രൽ ഡൽഹിയിലേക്കും നഗരത്തിന്റെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസിലേക്കും പോകാനുള്ള പ്രധാന റൂട്ടുകളിലൊന്നായ ആർട്ടീരിയൽ റിംഗ് റോഡ് ഐ.ടി.ഒ, മൊണാസ്ട്രി, കശ്മീർ ഗേറ്റ് എന്നിവിടങ്ങളിൽ വെള്ളത്തിനടിയിലായി. ഇന്നലെ രാത്രിയോടെ യമുനയിൽ ജലനിരപ്പ് 208.08 മീറ്ററായി ഉയർന്നു. 1978ൽ 207.49 മീറ്റർ രേഖപ്പെടുത്തിയതാണ് ഇതുവരെയുണ്ടായിരുന്ന റെക്കോഡ് ജലനിരപ്പ്. ഒമ്പതിനായിരത്തോളംപേരെ മേഖലയിൽനിന്ന് ഒഴിപ്പിച്ചു.
ഹരിയാനയിലെ ഹാഥ്‌നിക്കുണ്ഡ് അണക്കെട്ടിൽനിന്നും യമുനയിലേക്ക് വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
താഴ്‌ന്ന പ്രദേശങ്ങളിൽ നാൽപ്പതിനായിരത്തോളംപേർ താമസിക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കം ആരംഭിച്ചു. യമുനാ നദി അപകട നിലയിലാണെന്നും ഏതു നിമിഷവും തീരത്തെ വീടുകള്‍ വെള്ളത്തിനടിയിലാകുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ജനങ്ങളുടെ ജീവന്‍ അപകടത്തിലായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് വീടുകളൊഴിയാന്‍ അഭ്യര്‍ഥിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.