ന്യൂഡൽഹി: കാര്യപ്രാപ്തിയുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ജനങ്ങൾ പ്രതി പക്ഷമായി പ്രവർത്തിക്കാനുള്ള അവസരമാണ് നൽകിയത്. അത് കാര്യക്ഷമമായി നിറവേറ്റുമെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് പിന്നാലെ ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്ന് ശരദ് പവാർ വ്യക്തമാക്കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ശിവസേന സഖ്യം 161 സീറ്റുകൾ നേടി കേവലഭൂരിപക്ഷം പിന്നിട്ടിരുന്നു. എൻ.സി.പിക്ക് 54 സീറ്റുകളും കോൺഗ്രസിന് 44 സീറ്റുകളുമാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. എൻ.ഡി.എ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയെങ്കിലും ഇരു പാർട്ടികളും തമ്മിൽ തർക്കങ്ങൾ നില നിൽക്കുകയാണ്.
ആദിത്യ താക്കറയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാൽ, ബി.ജെ.പി ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ ശിവസേനയെ കൂട്ടുപിടിച്ച് സർക്കാറുണ്ടാക്കാൻ കോൺഗ്രസ്-എൻ.സി.പി സഖ്യം മുതിർന്നേക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ വാർത്തകളോടായിരുന്നു ശരത് പവാറിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.