ന്യൂഡൽഹി: കൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കർണനെ കോടതിയലക്ഷ്യത്തിന് ആറുമാസം തടവിനു ശിക്ഷിച്ചത് വിവേകപൂർവം എടുത്ത തീരുമാനമാണെന്ന് സുപ്രീംകോടതി. ആ വിധി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ അേപക്ഷ ഉടനടി കോടതി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ അഭിഭാഷകനായ മാത്യൂസ് ജെ. നെടുമ്പാറ നടത്തിയ ശ്രമം വിജയിച്ചില്ല.
സുപ്രീംകോടതിക്ക് വേനലവധിയാണെങ്കിലും മുത്തലാഖ് കേസ് ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് പ്രത്യേകമായി ദിനേന വാദംകേട്ടു വരുകയാണ്. ഇതിനിടെ വെള്ളിയാഴ്ച മൂന്നുവട്ടമാണ് കർണെൻറ വിഷയം ഉന്നയിക്കാൻ മാത്യുസ് നെടുമ്പാറ ശ്രമിച്ചത്. ഉച്ചഭക്ഷണത്തിന് കോടതി പിരിയുന്ന നേരത്തും വീണ്ടും ചേർന്നപ്പോഴും, വെള്ളിയാഴ്ചത്തെ വാദം കേൾക്കൽ അവസാനിപ്പിച്ചപ്പോഴും മാത്യൂസ് വിഷയം അവതരിപ്പിക്കാൻ നോക്കി. എന്നാൽ, ചീഫ് ജസ്റ്റിസ് അതു ഗൗനിച്ചില്ല. ഏഴു ജഡ്ജിമാർ ഒന്നിച്ചിരുന്ന് എടുത്തത് വിവേകപൂർവമായ തീരുമാനമാണെന്ന് ഉച്ചഭക്ഷണ ശേഷം കോടതി കൂടിയ നേരത്ത് വിഷയം ഉന്നയിക്കാൻ ശ്രമിച്ച അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റൊരു കേസിൽ വാദം നടക്കുകയാണ്. അതുകൊണ്ട് സ്വന്തം കേസിെൻറ കാര്യം ഇവിടെ പരാമർശിക്കേണ്ടതില്ല. പരാതി കോടതി രജിസ്ട്രി മുമ്പാകെ പറഞ്ഞാൽ മതി.എന്നാൽ, ചീഫ് ജസ്റ്റിസിനോടു മാത്രമാണ് താൻ സംസാരിക്കുന്നതെന്നായി അഭിഭാഷകൻ. ചീഫ് ജസ്റ്റിസ് വിട്ടില്ല. ഒാരോ സമയത്തും നിങ്ങൾ ഇവിടെ വരുന്നതെന്തിനാണ്? -അദ്ദേഹം ചോദിച്ചു. നടപടിക്രമങ്ങൾ നിങ്ങൾ പാലിക്കുന്നില്ല. നിങ്ങളുടെ അംശവടിയുമായി വരുക മാത്രമാണ് ചെയ്യുന്നത്. അത് ഇവിടെ നടക്കില്ല. ഇതോടെ മാത്യൂസ് പിൻവലിഞ്ഞു.
കോടതി പിരിയാൻ നേരത്ത് വീണ്ടുമെത്തി. ഗൗനിക്കാതെ ജഡ്ജിമാർ വേദി വിട്ടു. ഉച്ചഭക്ഷണത്തിന് കോടതി എഴുന്നേറ്റപ്പോഴും അഭിഭാഷകൻ വിഷയം ഉന്നയിക്കാൻ നോക്കിയിരുന്നു. തെൻറ പരാതിയിൽ എപ്പോൾ വാദം കേൾക്കുമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. രജിസ്ട്രി അപേക്ഷ സ്വീകരിക്കുന്നില്ലെന്നു പറഞ്ഞതനുസരിച്ച് തങ്ങൾ അത് രജിസ്ട്രിക്ക് അയച്ചിട്ടുെണ്ടന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കടലാസുകെട്ട് ഇങ്ങനെ ഞങ്ങൾക്ക് തന്നുകൊണ്ടേയിരിക്കാൻ പറ്റില്ല. രജിസ്ട്രിയിൽ ഏൽപിക്കുക, എല്ലാറ്റിനും ചട്ടങ്ങളുണ്ട് -ചീഫ് ജസ്റ്റിസ് കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.