ബംഗാളിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുറയുന്നു; മരണ സംഖ്യ വർധിക്കുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുറയുന്നുവെങ്കിലും മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 2,788 പേർക്കാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. അതെ സമയം 58 പേർ മരിച്ചതായും സർക്കാർ പുറത്ത്​ വിട്ട ഔദ്യോഗിക കണക്കുകൾ പറയുന്നു. കഴിഞ്ഞ രണ്ട്​ മാസത്തിന്​ ശേഷമിതാദ്യമായാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം 3,000 ത്തിൽ താഴെയാക​ുന്നത്​.

ഏപ്രിൽ എട്ടിന്​ സംസ്ഥാനത്ത് 2,783 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു, എന്നാൽ അന്ന്​ മരിച്ചവരുടെ എണ്ണം ഏഴായിരുന്നുവെന്നും ആരോഗ്യ വകുപ്പ്​ പുറത്തുവിട്ട കണക്കുകൾ പറയുന്നു.

ബംഗാളിൽ ഇതുവരെ 14,77,037 കേസുകളാണ്​ റിപ്പോർട്ട് ചെയ്തിട്ടുള്ളത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,112 പേരെ ഡിസ്ചാർജ് ചെയ്തു. ഡിസ്ചാർജ് നിരക്ക് 97.30 ശതമാനമായി ഉയർന്നിട്ടുണ്ട്​.വാക്​സിനേഷനും സംസ്ഥാനത്ത്​ സജീവമാണ്​. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 1,86,41,290 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. ഇതിൽ 41,30,583 പേർക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചിട്ടുണ്ട്​.

Tags:    
News Summary - west bengal state recorded 2,788 new cases and 58 deaths due to Covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.