ന്യൂഡൽഹി: രാജസ്ഥാനിലെ രാജ്സമന്തിൽ പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് അഫ്റസൂൽഖാനെ ജീവനോടെ ചുെട്ടരിച്ച ശംഭുലാലിന് ബി.ജെ.പി എം.പിയും എം.എൽ.എയും ഉൾപ്പെട്ട വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രശംസ.രാജ്സമന്തിൽ നിന്നുള്ള ബി.ജെ.പി എം.പി ഹരിഒാം സിങ് റാത്തോഡ്, കിരൺ മഹേശ്വരി എം.എൽ.എ എന്നിവർ അംഗങ്ങളായ ചില വാട്സ് ആപ് ഗ്രൂപ്പുകളിലാണ് കുറ്റവാളിയെ പ്രശംസിക്കുന്നത്. രാജ്സമന്തിൽ ബി.ജെ.പിയുടെ ബൂത്തുതല പ്രവർത്തകനായ പ്രേംമാലി രൂപവത്കരിച്ച സ്വച്ഛ് രാജ്സമന്ത്, സ്വച്ഛ് ഭാരത് എന്ന വാട്സ് ആപ് ഗ്രൂപ്പിലാണ് വിദ്വേഷക്കൊലക്ക് പിന്തുണ.
ലവ് ജിഹാദികൾ കരുതിയിരിക്കുക, ശംഭുലാൽ ഉണർന്നു, ജയ് ശ്രീറാം എന്നാണ് ഒരു സന്ദേശം. ‘ശംഭുവിെൻറ കേസിനായി സുഖ്ദേവ് പോരാടും. നീതി നേടിക്കൊടുക്കും. ഒരു വക്കീൽ നിങ്ങളെപ്പോലെയായിരിക്കണം. ജയ് മേവാർ, ജയ് മാവ്ലി. അദ്ദേഹം ഫീസു വാങ്ങാതെ കേസ് നടത്തും. അഡ്വ. സുഖ്ദേവ്സിങ് ഉജ്വൽ മാവ്ലി’ എന്നിങ്ങനെയാണ് മറ്റൊരു സന്ദേശം.
ഉദയ്പുർ ജില്ലയിലെ മാവ്ലിയിലുള്ള ഒരു വക്കീലാണ് സുഖ്ദേവ്സിങ് ഉജ്വൽ. എന്നാൽ, ശംഭുലാലിെൻറ കേസ് ഏറ്റെടുക്കാൻ ഉദ്ദേശ്യമില്ലെന്നാണ് ഇപ്പോൾ അഭിഭാഷകൻ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അഭിഭാഷകൻ പറയുന്നു.
വാട്സ് ആപ് സന്ദേശത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് എം.പിയും എം.എൽ.എയും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.