യഥാർഥ ഹിന്ദുത്വ പാർട്ടി ഉള്ളപ്പോൾ വ്യാജനെന്തിന്? കോൺഗ്രസിനെതിരെ ജെയ്റ്റ്ലി

സൂറത്ത്: യഥാർഥ ഹിന്ദുത്വ പാർട്ടിയായ ബി.ജെ.പി ഉള്ളപ്പോൾ ജനങ്ങൾ എന്തിന് വ്യാജനെ തെരഞ്ഞെടുക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഗുജറാത്തിലെ തെരഞ്ഞടുപ്പ് പ്രചരണത്തിനിടെയാണ്  കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഒളിയമ്പുമായി ജെയ്റ്റ്ലിയുടെ അഭിപ്രായപ്രകടനം. 

‘‘ബി.ജെ.പിയെ എല്ലായ്​പ്പോഴും ഹിന്ദുത്വപാർട്ടി ആയാണ്​ കാണുന്നത്​. ആരെങ്കിലും ഞങ്ങളെ അനുകരിക്കുന്നുണ്ടെങ്കിൽ അതിൽ പരാതിയില്ല. പക്ഷേ രാഷ്​ട്രീയത്തിൽ ഒരു അടിസ്ഥാന തത്വമുണ്ട്​. ഒരു ഒറിജിനൽ ഉണ്ടാകു​േമ്പാൾ വ്യാജ​​െൻറ ആവശ്യമെന്താണ്’’​- ജെയ്​റ്റ്​ലി ചോദിച്ചു. രാഹുൽ ഗാന്ധി സോമനാഥ്​ ക്ഷേത്രദർശനം നടത്തിയതിനെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു ​അദ്ദേഹം. 

മൻമോഹൻ സിങ് നയിച്ച യു.പി.എ സർക്കാറിനെ  ജെയ്റ്റ്ലി  കുറ്റപ്പെടുത്തി. മോദിജിക്ക് മുമ്പ് 10 വർഷം ഇന്ത്യ ഭരിച്ച സർക്കാർ  അഴിമതി നിറഞ്ഞതായിരുന്നു. നേതാവില്ലാത്ത സർക്കാറായിരുന്നു അത്. പ്രധാനമന്ത്രി ഓഫിസിലുണ്ടായിരുന്നു, എന്നാൽ അധികാരത്തിലുണ്ടായിരുന്നില്ല- ജെയ്റ്റ്ലി വ്യക്തമാക്കി.  

ജി.എസ്.ടിഏകീകരിക്കണണമെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തെ ഏറ്റവും വലിയ മണ്ടത്തരം എന്നാണ് ജെയ്റ്റ്ലി വിശേഷിപ്പിച്ചത്. ഹവായ് ചെരുപ്പിനും ബി.എം.ഡബ്യു കാറിനും ഒരേ നികുതി ഏർപ്പെടുത്താൻ കഴിയുമോ എന്നും ജെയ്റ്റ്ലി ചോദിച്ചു.

ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഡിസംബർ ഒൻപതിനും രണ്ടാംഘട്ടം ഡിസംബർ 14നുമാണ് നടക്കുക. ഡിസംബർ 18ന് വോട്ടെണ്ണൽ നടക്കും.
 

Tags:    
News Summary - When Original Hindutva is Available, Why Will People Pick a Clone: Arun Jaitley's Jibe at Congress-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.