ന്യൂഡൽഹി: തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകൾ ആർ.ബി.െഎ പുറത്ത് വിട്ടതിന് പിന്നാലെ കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനമായി പ്രതിപക്ഷം. ദേശവിരുദ്ധമായ നടപടിയാണ് നോട്ട് നിരോധനമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.
99.9 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തി. നോട്ട് നിരോധനം മൂലം നൂറുകണക്കിന് ആളുകളാണ് ക്യൂവിൽ നിന്ന് മരിച്ചത്. നിരോധനം സമ്പദ്വ്യവസ്ഥക്ക് ഷോക്ക് ട്രീറ്റ്മെൻറായിരുന്നു. ആയിരക്കണക്കിനാളുകൾക്ക് തീരുമാനം മൂലം തൊഴിൽ നഷ്ടപ്പെട്ടതായും യെച്ചൂരി പറഞ്ഞു.
നോട്ട് നിരോധനം മൂലം 16000 കോടി ആർ.ബി.െഎക്ക് ലഭിച്ചു. എന്നാൽ പുതിയ കറൻസി അച്ചടിക്കുന്നതിനായി ആർ.ബി.െഎ 21,000 കോടി നഷ്ടപ്പെടുത്തിയെന്ന് മുൻ ധനമന്ത്രി ചിദംബരം പറഞ്ഞു. ഇൗ സാമ്പത്തിക പരിഷ്കാരത്തിന് പിന്നിലുള്ള വിദഗ്ധന്‍ നൊബേൽ സമ്മാനം നൽകണം. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പരിപാടിയാണ് നോട്ട് നിരോധനമെന്നും ചിദംബരം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.