എവിടെയാണ് ജനാധിപത്യമുള്ളത്, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ -തേജസ്വി യാദവ്

പറ്റ്ന: ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പേരിൽ ഏകാധിപത്യമാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്. രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ജയപ്രകാശ് നാരായണന്റെ ആദർശത്തെ മറക്കുകയാണെന്ന അമിത് ഷായുടെ വിമർശത്തിനും അദ്ദേഹം മറുപടി നൽകി. അമിത് ഷാ പറഞ്ഞതെല്ലാം അബദ്ധങ്ങളാണ്. ജയപ്രകാശ് നാരായണനുമായും അദ്ദേഹത്തിന്റെ ആശയങ്ങളുമായും ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. ഇവന്റ് മാനേജ്മെന്റ് വിദഗ്ധരായ ബി.ജെ.പി, ജയപ്രകാശ് നാരായണന്റെ ജന്മസ്ഥലമായ സിതാബ് ദിയാരയിൽ ജെ.പിയുടെ ജന്മവാർഷികത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചു. അമിത് ഷാ അതിൽ പ​ങ്കെടുത്തു. അത്രയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതൃത്വത്തിൽ കേന്ദ്രത്തിലുള്ളത് സ്വേച്ഛാധിപത്യ ഭരണകൂടമാണ്. എവിടെയാണ് ജനാധിപത്യമെന്നും തേജസ്വി ചോദിച്ചു.

Tags:    
News Summary - Where there is democracy, there is an undeclared emergency in the country -Tejashwi Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.