കന്നിയങ്കത്തിൽ വിജയിച്ച് മുഖ്യമന്ത്രിക്കസേരയിലേക്ക്; ആരാണ് ഭജൻലാൽ ശർമ?

ജയ്പൂർ: കന്നിയങ്കത്തിൽ തന്നെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മുഖ്യമന്ത്രിയാവുകയും ചെയ്യുന്ന നേതാവ് എന്ന പദവി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമക്ക് സ്വന്തം. രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ 48,000 വോട്ടിന്റെ ഭൂരിപക്ഷത്തി​ലാണ് സംഗനേർ മണ്ഡലത്തിൽ നിന്ന് ബജൻലാൽ ഭജൻലാൽ ശർമ വിജയിച്ചത്. കോൺഗ്രസിലെ പുഷ്പേന്ദ്ര ഭരദ്വാജിനെയാണ് പരാജയപ്പെടുത്തിയത്.

ഏറ്റവും കൂടുതൽ ബ്രാഹ്മണരുള്ള പ്രദേശമാണ് സംഗനേർ. സിറ്റിങ് എം.എൽ.എയായ അശോക് ലഹോട്ടിയെ മാറ്റിയാണ് ബി.ജെ.പി ഭജൻലാലിന് അവസരം നൽകിയത്. ഭാരതപൂർ മണ്ഡലത്തിലെ വോട്ടറാണിദ്ദേഹം. ഇവിടെ നിർത്താതെയാണ് ബി.ജെ.പി ഇദ്ദേഹത്തിന് ഏറ്റവും കൂടുതൽ ജയസാധ്യതയുള്ള മണ്ഡലം നൽകിയത്.

നാലുതവണ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ഏറ്റവും അധികം കാലം ബി.ജെ.പി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചെന്ന നേട്ടവും അദ്ദേഹത്തിനാണ്. എ.ബി.വി.പിയിലൂടെയും ആർ.എസ്.എസിലൂടെയുമാണ് ഭജൻലാൽ പൊതുരംഗത്ത് സജീവമായത്. 56 വയസുള്ള ഭജൻലാലിന്റെ പിതാവ് കിഷൻ സ്വരൂപ് ശർമയാണ്. രാജസ്ഥാൻ യൂനിവേഴ്സിറ്റിയിൽ നിന്ന് 1993ൽ എം.എ പൊളിറ്റിക്സ് പൂർത്തിയാക്കി.

Tags:    
News Summary - Who is Bhajan Lal Sharma, BJP's pick for Rajasthan chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.