സമൂഹമാധ്യമങ്ങളിൽ വീണ്ടും അശ്ലീല വിഡിയോ; മുൻ എം.എൽ.എയെ പുറത്താക്കി കോൺഗ്രസ്

സമൂഹമാധ്യമങ്ങളിൽ അശ്ലീല വിഡിയോകൾ വൈറലായ സാഹചര്യത്തിൽ രാജസ്ഥാനിലെ മുൻ എം.എൽ.എയെ കോൺഗ്രസ് പുറത്താക്കി. രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള മുൻ എം.എൽ.എയായ മേവാ റാം ജെയിനെയാണ് പുറത്താക്കിയത്. മേവാ റാമി​െൻറ പ്രവർത്തനങ്ങൾ പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നു കാണിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടസാരയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നേരത്തെയും മേവാ റാമി​െൻറ അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് വിഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ട അദ്ദേഹം കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നു. ബാർമർ നിയമസഭാ മണ്ഡലത്തിൽനിന്ന് മൂന്നു തവണ എം.എൽ.എയായ മേവാ റാം ജെയ്നിനെതിരെ 2023 ഡിസംബർ 20ന് ജോധ്പുരിൽ ഒരു യുവതി ബലാത്സംഗം ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസിൽ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനിടെ, ത​െൻറ സ്വാധീനം ഉപയോഗിച്ച് മറ്റൊരു കേസ് റജിസ്റ്റർ ചെയ്യുകയും ലൈംഗികാതിക്രമത്തിന് യുവതിയെ അറസ്റ്റു ചെയ്യുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്.

ജോധ്പുരിലെ രാജീവ് ഗാന്ധി നഗർ പൊലീസ് സ്‌റ്റേഷനിലാണ് മേവാ റാം ഉൾപ്പെടെ ഒൻപതു പേർക്കെതിരെ യുവതി കൂട്ടബലാത്സംഗത്തിന് കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ മേവാ റാം ജെയിൻ, രാം സ്വരൂപ് ആചാര്യ, കോട്വാൾ ഗംഗാറാം ഖാവ, ദൗദ് ഖാൻ, ബാർമർ ഡി.എസ്.പി ആനന്ദ് സിങ് രാജ്‌പുരോഹിത്, ബാർമർ പ്രിൻസിപ്പൽ പ്രതിനിധി ഗിർധർ സിങ് സോധ, മുനിസിപ്പൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ സുർത്താൻ സിങ്, പ്രവീൺ സേത്തിയ, ഗോപാൽ സിങ് രാജ്‌പുരോഹിത് എന്നിവരുൾപ്പെടെ ഒൻപതു പേരും അറസ്റ്റിലായി. എന്നാൽ, രാജസ്ഥാൻ ഹൈകോടതി എം.എൽ.എയുടെ അറസ്റ്റ് സ്റ്റേ ചെയ്യുകയും പൊലീസ് അന്വേഷണവുമായി സഹകരിക്കാൻ നിർദേശിക്കുകയും ചെയ്തു.

Tags:    
News Summary - Who is Mevaram Jain, ex-MLA suspended by Congress for viral obscene video?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.