ന്യൂഡൽഹി: ലിയോ ടോൾസ്റ്റോയിയുടെ വിഖ്യാത നോവൽ യുദ്ധവും സമാധാനവും വീട്ടിൽ സൂക്ഷിച്ചതിൽ സാമൂഹിക പ്രവർത്തക ൻ വെർണൻ ഗോൺസാൽവസിനോട് വിശദീകരണം ആവശ്യപ്പെട്ട് ബോംബെ ഹൈകോടതി.
ഗോൺസാൽവസിൻെറ ഭീം കോറേഗാവ് കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുേമ്പാഴാണ് കോടതി വിശദീകരണം തേടിയത്. അദ്ദേഹത്തിൻെറ വീട് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച പുസ്കങ്ങളുടെയും സി.ഡികളുടെയും ലിസ്റ്റ് പൂണെ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ജസ്റ്റിസ് സാരംഗ് കോട്വാളാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.രാജ്യ ദമൻ വിരോധി, മാർകിസ്റ്റ് ആർക്കൈവ്സ്, ജയ് ഭീം കോമ്രേഡ് തുടങ്ങിയ സീഡികളും യുദ്ധവും സമാധാനവും, അണ്ടർസ്റ്റാൻഡിങ് മാവോയിസ്റ്റ്, ആർ.സി.പി റിവ്യൂ തുടങ്ങിയ പുസ്തകങ്ങളുമാണ് ഗോൺസാൽവസിൻെറ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
രാജ്യ ദമൻ വിരോധിയെന്ന സിഡിയുടെ പേരു തന്നെ സൂചിപ്പിക്കുന്നത് അതിൽ രാജ്യത്തിനെതിരായ എന്തൊക്കയോ ഉൾക്കൊള്ളുന്നു എന്നാണ്. അതേസമയം വാർ ആൻഡ് പീസ് മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചുള്ളതാണ്. എന്തിനാണ് ഇത്തരം പ്രകോപനപരമായ വസ്തുക്കൾ സൂക്ഷിക്കുന്നതെന്ന് േകസ് പരിഗണിച്ച ജഡ്ജി ഗോൾസാൽവസിനോട് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.