ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ തീയതി നീട്ടലിൽ പ്രതിഷേധം ശക്​തമാവുന്നു

അഹമ്മദാബാദ്​: ഗുജറാത്ത് നിയമസഭ​ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിക്കാത്തതിനെതിരെ പ്രതിഷേധം ശക്​തമാവുന്നു. കോൺഗ്രസ്​ ഉൾ​പ്പടെയുള്ള പ്രതിപക്ഷ പാർട്ടികളാണ്​ പ്രതിഷേധവുമായി രംഗ​ത്തുള്ളത്​. അടുത്ത ആഴ്​ച ഗാന്ധിനഗറിൽ നടക്കുന്ന ബി.ജെ.പി റാലിയിൽ വൻ പദ്ധതികൾ പ്രഖ്യാപിച്ച്​ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ അവസരമൊരുക്കാനാണ്​ കമീഷ​​െൻറ നീക്കമെന്ന്​ പ്രതിപക്ഷത്തി​​െൻറ ആരോപിക്കുനു.

ഗുജറാത്ത്​ നിയസഭ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിക്കാത്തതിൽ വിമർശനവുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ എസ്​.വെ ഖുറേഷിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ തീരുമാനം സംശയം വർധിപ്പിക്കുന്നതാണെന്ന്​ ഖുറേഷിയും അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ ഒന്നിച്ച്​ തെരഞ്ഞെടുപ്പ്​ നടത്തുന്ന പതിവ്​ രീതിയുടെ അന്തസത്ത ചോർത്തുന്ന നടപടിയാണിതെന്നും അദ്ദേഹം വിമർശിച്ചു.

വ്യാഴാഴ്​ചയാണ്​ ഹിമാചൽപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പി​​െൻറ തീയതി കമീഷൻ പ്രഖ്യാപിച്ചത്​. ഗുജറാത്ത്​ നിയമസഭ തെരഞ്ഞെടുപ്പ്​ തീയതി പിന്നീട്​ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്​. ഇതാണ്​ പുതിയ വിവാദങ്ങൾക്ക്​ കാരണം. ഹിമാചലിലെ വോ​െട്ടണ്ണൽ തീയതിയായ ഡിസംബർ 18ന്​ മുമ്പ്​ ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ നടത്തുമെന്നായിരുന്നു കമീഷൻ അറിയിച്ചത്​.

Tags:    
News Summary - Why No Gujarat Poll Date, Questions Opposition, Alleging Link To PM Visit-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.