ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. ഇതിനിടെ എന്തു കൊണ്ട് വാരണാസിയിൽ മൽസരിച്ച് കൂടായെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക. പാർട്ടി പ്രവർത ്തകർ റായ്ബറേലിയിൽ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രിയങ്കയുടെ മറുചോദ്യം.
അതേസമയം, കോൺഗ്രസ് മുൻ അധ്യക്ഷയായ സോണിയ ഗാന്ധിയുടെ പ്രചാരണത്തിനായി റായ്ബറേലിയിൽ സജീവമായി രംഗത്തുണ്ടാവുമെന്നും പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും സോണിയ റായ്ബറേലിയിൽ പ്രചാരണ രംഗത്ത് സജീവമായിരുന്നില്ല. പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് പ്രിയങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇക്കുറിയും ബി.ജെ.പി സ്ഥാനാർഥിയായി വാരണാസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുന്നത്. വാരണാസി ഉൾപ്പെടുന്ന കിഴക്കൻ യു.പിയുടെ പ്രചാരണ ചുമതലയാണ് പ്രിയങ്കക്ക് കോൺഗ്രസ് നേതൃത്വം നൽകിയിരിക്കുന്നത്. പ്രിയങ്കയിലൂടെ യു.പിയിൽ തിരിച്ചു വരവാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.