നെല്ലാക്കോട്ട: ഗൂഡല്ലൂർ നെല്ലാക്കോട്ട ടൗണിലിറങ്ങിയ കാട്ടുകൊമ്പൻ നാട്ടുകാരെയും വാഹനയാത്രികരെയും വനപാലകരെയും പൊലീസുകാരെയും വിറപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ആന എത്തിയത്. പഴയ പൊലീസ് സ്റ്റേഷൻ ഭാഗത്ത് നിന്നാണ് ആന വന്നതെന്നാണ് നിഗമനം.
ടൗണിനോട് ചേർന്നുള്ള വീട്ടുകാരുടെ നേരെയും കച്ചവടസ്ഥാപനങ്ങൾക്ക് നേരെയും ആന പാഞ്ഞടുത്തു. സ്റ്റേഷന് മുന്നിലൂടെ പോകുന്ന ആനക്ക് പിറകെ പൊലീസുകാരും ഓടി. വിരട്ടാനെത്തിയ വനപാലകരുടെ വാഹനത്തിനു നേരെ പാഞ്ഞടുത്തു. ജീപ്പ് പിറകോട്ടോടിച്ച് രക്ഷപ്പെടുന്ന സമയത്ത് പാട്ടവയൽ ഭാഗത്ത് നിന്ന് വന്ന ഒരു പിക്കപ്പിന് നേരെ തിരിഞ്ഞു. പിറകെ വന്ന വനപാലകരും നാട്ടുകാരും ഒച്ചവെച്ചതോടെ ആന മാറി.
ഇതിനിടയിൽ പിറകിൽ വന്ന ഓട്ടോ രക്ഷപ്പെട്ടു. ഒരു ബൈക്ക് തള്ളി താഴെയിട്ടു നശിപ്പിക്കാൻ ശ്രമിച്ചു. പിറകെ ചെന്ന വനപാലകനു നേരെ തിരിഞ്ഞു. നാട്ടുകാരുടെ ബഹളം കേട്ടതോടെ ടൗണിലെ മാലിന്യങ്ങൾ ഇടുന്ന ഭാഗത്തെ കാട്ടിലേക്ക് കൊമ്പൻ ഇറങ്ങി. ഇതോടെയാണ് എല്ലാവർക്കും ആശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.