അബ്ദുന്നാസർ മഅ്ദനി കേരളത്തിലേക്കുള്ള യാത്ര ഉപേക്ഷിക്കുമോ?,അകമ്പടിചെലവിനായി വൻ തുക ചുമത്തി കർണാടക പൊലീസ്

ബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ കേരള യാത്രക്ക് വൻ തുക ചുമത്തി കർണാടക പൊലീസ്. വൻ തുക അടച്ച് കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടിലാണ് മഅ്ദനി. തുടർനീക്കം സുപ്രിംകോടതി അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കും. 60 ലക്ഷം രൂപയാണ് അകമ്പടിച്ചെലവായി പൊലീസ് ചുമത്തിയിരിക്കുന്നത്.

20 പൊലിസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് കർണാടക പൊലീസ് പറയുന്നത്. ഇതാ​കട്ടെ, താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ ചെലവ് ഒരു കോടിയോളം വരും.

താമസിക്കുന്ന സ്ഥലം, കാണാൻ വരുന്നവരുടെ ആധാർ കാർഡ്, അൻവാർശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങിയ രേഖകളാണ് പൊലീസ് ആവശ്യപ്പെട്ടത്. ആശുപത്രിയിൽ പോകാൻ പറ്റില്ല, റോഡ് മാർഗം മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ തുടങ്ങിയ നിബന്ധനകളും പൊലീസ് പറഞ്ഞിരുന്നുവെന്ന് മഅദ്‌നി ശബ്ദ സന്ദേശത്തിൽ പറഞ്ഞു. ഒരാഴ്ചക്ക് ശേഷമാണ് അകമ്പടി അപേക്ഷയിൽ പൊലീസ് മറുപടി നൽകിയിരിക്കുന്നത്.

ഏപ്രിൽ 20-ന് കർണാടക പൊലീസ് മഅ്ദനിയുടെ വീട്ടിലും അൻവാർശേരിയിലും പരിശോധന നടത്തിയിരുന്നു. മഅ്ദനി കേരളത്തിലേക്ക് വരുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന. കർണാടകയിലെ ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവാർശേരിയിലെത്തിയത്.

മ​അ്​​ദ​നി​യു​ടെ വീ​ട്, പി​താ​വ് താ​മ​സി​ക്കു​ന്ന കു​ടും​ബ​വീ​ടാ​യ തോ​ട്ടു​വാ​ൽ മ​ൻ​സി​ൽ, മാ​താ​വി​ന്‍റെ ഖ​ബ​റി​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി സു​ര​ക്ഷ വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് സം​ഘം മ​അ്​​ദ​നി​യു​ടെ എ​റ​ണാ​കു​ള​ത്തെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യി. കു​ടും​ബാം​ഗ​ങ്ങ​ളി​ൽ​നി​ന്നും ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും സം​ഘം വി​ശ​ദാം​ശ​ങ്ങ​ൾ തി​ര​ക്കി. 

Tags:    
News Summary - Will Abdul Nazer Mahdani abandon his trip to Kerala?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.