കശാപ്പ്​ നിയന്ത്രണ വിജ്ഞാപനം: ആശയകുഴപ്പങ്ങൾ ഒഴിവാക്കി ഭേദഗതി ചെയ്യുമെന്ന്​ മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കന്നുകാലി കശാപ്പ്​ നിയന്ത്രണ വിജ്ഞാപനത്തിലെ ആശയകുഴപ്പങ്ങൾ ഒഴിവാക്കി വ്യക്തവരുത്താന്‍ ഉത്തരവ്​ ഉടനടി ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍.

വിജ്ഞാപനത്തിൽ ഭാഷാപരമായി സംശയങ്ങളുണ്ടാക്കുന്ന ഭാഗങ്ങളിൽ  തിരുത്തലുകള്‍ വരുത്തും. തെറ്റിദ്ധാരണകളും തെറ്റായ വ്യാഖ്യാനങ്ങളും സംശയങ്ങളും നീക്കി വിജ്ഞാപനം ഉടനടി ഭേദഗതി ചെയ്യും. തുകല്‍ വ്യവസായികളിൽ നിന്നും വിഷയവുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളിൽ നിന്നും ലഭിച്ച ഒട്ടേറെ പരാതികള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

പൗരൻമാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്താനോ കശാപ്പ്​ വ്യവസായത്തെ തകിടം മറിക്കാനോ വിജഞാപനത്തിലൂടെ ഉ​ദ്ദേശിച്ചിട്ടില്ല. രാഷ്​ട്രീയപാർട്ടിയെന്ന നിലയിൽ ഫാസിസ്​റ്റ്​ എന്നത്​ വർഷങ്ങളായി കേട്ടുവരുന്നു. വിജ്ഞാപനം ഫാസിസ്റ്റ് നടപടിയാണെന്ന ആരോപണം ശരിയല്ല. സമർപ്പണത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കുന്ന പാർട്ടിയാണ്​ തങ്ങളുടേതെന്നും ഹർഷ വർധൻ പറഞ്ഞു. 

കശാപ്പിനായി കന്നുകാലികളെ കച്ചവടം ചെയ്യുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ നിരവധി സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Will Amend Cattle Notification Urgently to Clear 'Doubts', Says Harsh Vardhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.