റാഞ്ചി: ഝാർഖണ്ഡിൽ ജയ്ശ്രീരാം വിളിക്കാനാവശ്യപ്പെട്ട് തബ്രീസ് അൻസാ രിയെ (24) ആൾക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്ന കേസിലെ കുറ്റപത്രത്തിൽ കൊലക് കുറ്റം ഉൾപ്പെടുത്തിയില്ലെങ്കിൽ ജീവനൊടുക്കേണ്ടിവരുമെന്ന് ഭാര്യ. കൊലക്കുറ്റം കുറ്റ പത്രത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് റാഞ്ചി പൊലീസ് കമീഷണറെയും സൂപ്രണ്ടിനെയും തബ്രീസിെൻറ ഭാര്യ ശഹിസ്ത പർവീൻ സന്ദർശിച്ചു. തെൻറ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പൊലീസ് കാര്യാലയത്തിന് മുന്നിൽ ജീവനൊടുക്കുമെന്ന് സന്ദർശനശേഷം അവർ പ്രതികരിച്ചു.
എെൻറ ഭർത്താവിനെ കൊലപ്പെടുത്തിയത് ലോകം കണ്ടതാണ്. എന്നിട്ടും കൊലയാളികളെ ജില്ല ഭരണകൂടം സംരക്ഷിക്കുകയാണ് -ശഹിസ്ത പറഞ്ഞു. മാതാവിെൻറയും തബ്രീസിെൻറ പിതാവിെൻറയും കൂടെ എത്തിയ ശഹിസ്തക്ക് ഏറെ നേരം കാത്തിരുന്നശേഷമാണ് ഉന്നത ഉദ്യോഗസ്ഥരെ സന്ദർശിക്കാനായത്.
ജൂൺ 18നാണ് ആൾക്കൂട്ടം തബ്രീസിനെ കെട്ടിയിട്ട് മർദിച്ചത്. ജയ്ശ്രീരാം, ജയ് ഹനുമാൻ തുടങ്ങിയവ വിളിക്കാനാവശ്യപ്പെട്ടായിരുന്നു ഏഴു മണിക്കൂറോളം മർദിച്ചത്. ഗുരുതര പരിക്കേറ്റ് ബോധരഹിതനായതോടെ അക്രമികൾ തബ്രീസിനെ പൊലീസിന് കൈമാറി. പിന്നീട് ആരോഗ്യം വഷളായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 24ന് തബ്രീസ് മരിച്ചു.
കൊലപാതകം, കലാപം സൃഷ്ടിക്കൽ, അന്യായമായി കൂട്ടംകൂടൽ തുടങ്ങി എട്ടു വകുപ്പുകൾ ചുമത്തി 11 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ ഹൃദയാഘാതമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടി കൊലക്കുറ്റം ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.