മുംബൈ: ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരായ പോരാട്ടം ശക്തമാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർ.എസ ി.എസിനെതിരായ പരാമർശം ആശയങ്ങൾക്കെതിരായ പോരാട്ടമാണ്. കഴിഞ്ഞ അഞ്ചു വർഷം താൻ ചെയ്തതിനേക്കാൾ പത്തിരട്ടി കരുത്ത ോടെ പോരാട്ടം തുടരുമെന്നും രാഹുൽ പറഞ്ഞു.
താൻ കർഷകർക്കും പാവങ്ങൾക്കും ഒപ്പമാണ് നിലകൊള്ളുന്നത്. ഗൗരി ല ങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനെ അപമാനിച്ചുവെന്ന അപകീർത്തി കേസിൽ മുംബൈ കോടതിൽ ഹാജരായ രാഹുൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കോൺഗസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെതിരായ വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ‘‘ആക്രമണങ്ങൾ നടക്കുന്നുണ്ട്. അത് ഞാൻ ആസ്വദിക്കുന്നു’ എന്നായിരുന്നു രാഹുലിെൻറ മറുപടി.
#WATCH Rahul Gandhi after appearing in a Mumbai court in a defamation case: I didn't say anything in court,I had to appear. It's a fight of ideology,I'm standing with the poor & farmers.'Aakraman ho raha hai, mazaa aa raha hai'. I'll fight 10 times harder than I did in last 5 yrs pic.twitter.com/AoeQJfdTBU
— ANI (@ANI) July 4, 2019
ഗൗരി ലങ്കേഷ് വധത്തിൽ ബി.ജെ.പിയുടേയോ ആർ.എസ്.എസിേൻറയോ ആശയധാരക്കെതിരെ സംസാരിക്കുന്നവർ സമ്മർദ്ദത്തിലാവുകയും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുക പോലും െചയ്യാം എന്നായിരുന്ന രാഹുലിൻെറ പ്രസ്താവന. ഇതിനെതിരെ അഭിഭാഷകനും ആർ.എസ്.എസ് പ്രവർത്തകനുമായ ധൃതിമാൻ ജോഷി നൽകിയ അപകീർത്തി കേസിൽ രാഹുലിന് മുംബൈ കോടതി ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.