പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്

ചണ്ഡിഗഡ്: പഞ്ചാബിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്. 117 സീറ്റുകളിലും പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുമെന്നും ബുധനാഴ്ച വാർത്താസമ്മേളനത്തിൽ ക്യാപ്റ്റൻ അറിയിച്ചു.

പാർട്ടിയുടെ പേരും ചിഹ്നവും ഉടൻ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമീഷൻ പാർട്ടി ചിഹ്നം അംഗീകരിക്കാൻ കാത്തിരിക്കുകയാണെന്നും ക്യാപ്റ്റൻ അറിയിച്ചു. സിദ്ധു എവിടെ മത്സരിച്ചാലും നേരിടുമെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി. നിരവധി കോൺഗ്രസ് നേതാക്കൾ താനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അവർ പുതിയ പാർട്ടിയിൽ എത്തുമെന്നും അമരീന്ദർ സിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബി.ജെ.പിയുമായി സഖ്യം ഉണ്ടാകും എന്ന് പറഞ്ഞിട്ടില്ല. സീറ്റ് ധാരണക്ക് തയാറാണെന്നാണ് പറഞ്ഞതെന്നും അമരീന്ദർ വ്യക്തമാക്കി. താൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് പ്രകടന പത്രിക തയാറാക്കും. 2017ൽ പ്രചാരണം നടത്തുന്നതിനിടെ താൻ വാഗ്ദാനം ചെയ്ത 92 വാഗ്ദാനങ്ങളും പാലിച്ചുവെന്നും അമരീന്ദൻ വ്യക്തമാക്കി.

മുൻ ക്രിക്കറ്റ് താരമായ നവജ്യോത് സിദ്ദുവുമായുള്ള തർക്കത്തിനൊടുവിലാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നത്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെ ചൊല്ലി സിദ്ധു ശക്തമായ ആക്രമണമാണ് ക്യാപ്റ്റനെതിരെ അഴിച്ചുവിട്ടത്.

 

Tags:    
News Summary - Will Form New Party-Amarinder Singh Press Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.