ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒരാഴ്ച നേരത്തെ അവസാനിപ്പിച്ചേക്കും. ഈ മാസം 29വരെ നിശ്ചയിച്ച സമ്മേളനം 23ന് അവസാനിപ്പിക്കാൻ ലോക്സഭ സ്പീക്കർ ഓം ബിർലയുടെ അധ്യക്ഷതയിൽ ചേർന്ന കാര്യോപദേശക സമിതി യോഗം ശിപാർശ ചെയ്തു. ക്രിസ്മസും പുതുവത്സരവും കണക്കിലെടുത്ത് സമ്മേളന കാലാവധി ചുരുക്കാൻ വിവിധ പ്രതിപക്ഷ പാർട്ടികൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. നവംബർ പകുതിയോടെ തുടങ്ങേണ്ട ശീതകാല സമ്മേളനം ഡിസംബർ ഏഴിനു മാത്രമാണ് ഇത്തവണ ആരംഭിച്ചത്. അതുകൊണ്ട് ഈ ആവശ്യത്തിന് വഴങ്ങാൻ നേരത്തേ സർക്കാർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.