രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 11,000ലേറെ പേർക്ക്​ കൂടി കോവിഡ്​

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,039 പേർക്കു കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ആകെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 1,07,77,284 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്​.

ഒരു ദിവസം കൊണ്ട് 110 പേർ മരിച്ചു. 14,225 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 1,04,62,631 പേർ രോഗമുക്തി നേടി. ആകെ മരണം 1,54,596 ആയി. 1,60,057 പേർ നിലവിൽ ചികിത്സയിലുണ്ട്​.

അതേസമയം, രാജ്യത്ത് ഇതുവരെ​ 41,38,918 പേർ പ്രതിരോധ മരുന്ന്​ സ്വീകരിച്ചു. ​ 19,84,73,178 സാമ്പിളുകൾ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. ഇതിൽ 7,21,121 സാമ്പിളുകൾ ചൊവ്വാഴ്​ച മാത്രം പരിശോധിച്ചതാണെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച് ​(ഐ.സി.എം.ആർ) അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.