ഇന്ത്യയിൽ 67 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതർ; 72,049 പുതിയ രോഗികൾ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 72,049 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 67, 57, 132 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 986 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോ​െട​ കോവിഡ്​ മരണസംഖ്യ 1,04,555 ആയി. 1.55 ശതമാനമാണ്​ കോവിഡ്​ മരണനിരക്ക്​.

നിലവിൽ കോവിഡ്​ ബാധിതരായ 9,07,883 പേര്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നുണ്ട്​. 57,44,694 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക്​ 85.02 ആയി ഉയർന്നു​.

കഴിഞ്ഞ ദിസവം 11,99,857 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഒക്​ടോബർ ആറുവരെ 8,22,71,654 കോവിഡ്​ സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.