അലീഗഢ്: ഡോ. കഫീൽ ഖാനെതിരെ ചുമത്തിയ ദേശസുരക്ഷ നിയമം പിൻവലിക്കണമെന്ന് അലീഗഢ് മുസ്ലിം സർവകലാശാലക്ക് കീഴിലുള്ള ജവഹർലാൽ നെഹ്റു ആശുപത്രിയിലെ ഡോക്ടർമാ രുടെ സംഘടന ആവശ്യപ്പെട്ടു. ഡിസംബർ 12ന് അലീഗഢ് മുസ്ലിം സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ റാലിയിൽ പ്രസംഗിച്ചതിനാണ് കഫീൽ ഖാെന ജനുവരി 29ന് മുംബൈയിൽ യു.പി പൊലീസിെൻറ പ്രത്യേക ദൗത്യസംഘം അറസ്റ്റ്ചെയ്തത്. ഈ കേസിൽ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കഫീൽ ഖാനെതിരെ ദേശസുരക്ഷ നിയമം ചുമത്തിയത്.
കഫീൽ ഖാനെതിരായ നീക്കം ഭരണഘടന വിരുദ്ധവും വിയോജിപ്പുകളെ അടിച്ചമർത്തുന്നതുമാണെന്ന് റെസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷൻ (ആർ.ഡി.എ) പ്രസിഡൻറ് ഡോ. ഹംസ മാലിക് പറഞ്ഞു. ഡോക്ടർമാർക്കെതിരായ അന്യായമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതിഷേധിച്ച് സംഘടന ആശുപത്രി കാമ്പസിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കഫീൽ ഖാനെതിരെ ദേശസുരക്ഷ നിയമം ചുമത്തിയതിനെ അലീഗഢ് മുസ്ലിം സർവകലാശാലയിലെ വിദ്യാർഥികളുടെ ഏകോപന സമിതി അപലപിച്ചു. ഇത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്ന് സംഘടനയുടെ വക്താവും വിദ്യാർഥി യൂനിയൻ മുൻ പ്രസിഡൻറുമായ ഫൈസുൽ ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.