ഉത്തർപ്രദേശിൽ നിക്കാഹ്​ ഹലാലക്ക്​ നിർബന്ധിച്ച്​ യുവതിയെ ഭർതൃപിതാവ്​ ബലാത്സംഗം ചെയ്​ത​ു

സംബാൽ: ഉത്തർപ്രദേശിൽ നിക്കാഹ്​ ഹലാലക്ക്​ നിർബന്ധിക്കപ്പെട്ട​ യുവതിയെ ഭർതൃപിതാവ്​ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഉത്തർപ്രദേശിലെ മെറാദാബാദിലാണ്​ സംഭവം. ഭർത്താവുമായി പിരിഞ്ഞ യുവതി വീട്ടുകാരുടെ ഒത്തുതീർപ്പിനെ തുടർന്ന്​ ഭർതൃഗൃഹത്തിലേക്ക്​ തിരി​ച്ചുപോവുകയായിരുന്നു.

ഒരിക്കൽ വിവാഹ ബന്ധം വേർപെടുത്തിയതിനാൽ നിക്കാഹ്​ ഹലാലക്കു ശേഷം മാത്രമേ വീണ്ടും ഭർത്താവിനൊപ്പം ജീവിക്കാൻ കഴിയൂവെന്ന്​ പുരോഹിതൻമാരും ഭർത്താവി​​െൻറ വീട്ടുകാരും അറിയിച്ചു. തുടർന്ന്​ ഭർതൃപിതാവുമായി നിക്കാൽ ഹലാലക്ക്​ നിർബന്ധിക്കുകയായിരുന്നു. ഇതിന്​ വിസമ്മതിച്ച യുവതിയെ വീട്ടുകാർ മുറിയിൽ പൂട്ടിയിടുകയും ഭർതൃപിതാവ്​ ബാലത്സംഗത്തിനിരയാക്കുകയും ചെയ്​തു. പിറ്റേദിവസം, ഇയാൾ വിവാഹ ബന്ധം വേർപെടുത്തി. തുടർന്ന്​ ഭർത്താവും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന്​ യുവതി പറയുന്നു.

ഭർതൃപിതാവുമായുള്ള നിക്കാൽ ഹലാലക്ക്​ ഭർത്താവി​​െൻറ അമ്മാവനും രണ്ട്​ മതപുരോഹിതരും നിർബന്ധിച്ചതായും യുവതി പരാതിയിൽ പറയുന്നു. ജില്ലാ മജിസ്​ട്രേറ്റിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഭർതൃവീട്ടുകാർ നിരന്തരം ഭീഷണിപ്പെടുത്തിയതായും അ​വർ പറഞ്ഞു. സംഭവത്തിൽ പൊലീസ്​ ബലാത്സംഗകുറ്റം ചുമത്തി ഭർത്താവിനും ഭർതൃപിതാവിനും അമ്മാവനും പുരോഹിതർക്കുമെതിരെ കേസ്​ എടുത്തു.

Tags:    
News Summary - UP Woman Alleges Forced Into Nikah Halala, Raped By Father-In-Law- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.