ഖലിസ്​താൻ അനുകൂല സംഘവുമായി ബന്ധം: ഡൽഹി വിമാനത്താവളത്തിൽ യുവതി പിടിയിൽ

ബട്ടല (പഞ്ചാബ്​): ഖലിസ്​താൻ അനുകൂല സംഘവുമായി ബന്ധമുണ്ടെന്ന്​ ആരോപിക്കപ്പെടുന്ന യുവതി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. വ്യാഴാഴ്​ച മലേഷ്യയിൽ നിന്നെത്തിയ കുൽബിർ കൗറിനെയാണ്​ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ പിടികൂടിയത്​. വെള്ളിയാഴ്​ച ഇവരെ പഞ്ചാബ്​ പൊലീസിന്​ കൈമാറിയതായി പൊലീസ്​ അറിയിച്ചു.

യു.എസ്​ ആസ്​ഥാനമായുള്ള ഖലിസ്​താൻ അനുകൂല സംഘടന ‘സിഖ്​ ഫോർ ജസ്​റ്റിസു’മായി ഇവർക്ക്​ ബന്ധമുണ്ടെന്നാണ്​ ആരോപണം. ‘റഫറണ്ടം 2020’ എന്നപേരിൽ ഇവർ വിഘടനവാദ പദ്ധതികളുമായി മുന്നോട്ടുപോവുകയാണെന്നും പൊലീസ്​ ആരോപിച്ചു

Tags:    
News Summary - Woman Arrested at Delhi Airport for 'Links' with Pro-Khalistan Group- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.