ന്യൂഡൽഹി: ട്രെയിൻതട്ടി മരിച്ച അമ്മക്കും സഹോദരിമാരുടെയും സമീപം നോവായി ഒരുവയസുകാരൻ. വ്യാഴാഴ്ച രാവിലെ റെയിൽവേ പൊലീസ് മൃതദേഹ അവശിഷ്ടങ്ങൾക്കിടയിലിരുന്ന് കരയുന്ന കുഞ്ഞിനെ കണ്ടെത്തിയത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മാൻഡവാലി പ്രദേശത്താണ് സംഭവം. അമ്മയും രണ്ടു സഹോദരിമാരും മരിച്ച അപകടത്തിൽ ഒരു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
റെയിൽവേ ട്രാക്കിൽ മൃതദേഹ അവശിഷ്ടങ്ങൾ കിടക്കുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 30 വയസുതോന്നുന്ന സ്ത്രീയുടെയും അഞ്ചും ആറും വയസായ രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്ത് റെയിൽവേ ട്രാക്കിൽ ഇരിക്കുന്ന ഒരുവയസുകാരനെയും കെണ്ടത്തി. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റെയിൽവേ പൊലീസ് കമീഷനർ ഹരേന്ദ്ര സിങ് അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് ഒരു മൊബൈൽ ഫോൺ കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസികളിൽ ഒരാൾ സ്ത്രീയെയും കുഞ്ഞുങ്ങളെയും തിരിച്ചറിഞ്ഞു. ഭർത്താവുമായുള്ള വഴക്കിനുശേഷം കുഞ്ഞുങ്ങെളയും കൂട്ടി ട്രെയിനിന് മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയുടെ ഭർത്താവ് ഇ-റിക്ഷ ഡ്രൈവറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.