മുംൈബ: താനെയിൽ ഗണേശോത്സവത്തിനായി കെട്ടിയ പന്തലിനു മുകളിൽ മരണം വീണ് യുവതി മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാജശ്രീ വലാവൽക്കർ(55) ആണ് മരിച്ചത്. ഗണേശോത്‍സവത്തിന്റെ പന്തലിലേക്ക് 30 കാരനായ പാർഥിവ് വലാവൽക്കറിനൊപ്പമാണ് രാജശ്രീ എത്തിയത്. പാർഥിവിന് ഗുരുതര പരിക്കുണ്ട്.
പ്രദേശത്ത് ശക്തമായ മഴയാണുള്ളത്. രണ്ടാം ദിവസമാണ് ഇവിടെ നിർത്താതെ മഴ പെയ്യുന്നത്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. രാത്രി എട്ടുമണിയോടെയാണ് ദുരന്തമുണ്ടായത്. ശക്തമായ കാറ്റിൽ മരം കടപുഴകി വീഴുകയായിരുന്നു. പന്തലിനു മുകളിലേക്ക് മരം വീണ് പന്തലിന്റെ ഒരു ഭാഗവും രണ്ട് വാഹനങ്ങളും തകർന്നു. ശക്തമായ മഴയായതിനാൽ പന്തലിനുള്ളിൽ നിരവധിപേരുണ്ടായിരുന്നു.
മരം വീണെങ്കിലും ഗണേശ വിഗ്രഹത്തിന് പരിക്കേറ്റിരുന്നില്ല. മരം മുറിച്ചു മാറ്റിയശേഷം വിഗ്രഹ നിമജ്ജനം പൂർത്തിയാക്കി. വ്യാഴാഴ്ച നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടു പേർ മുങ്ങി മരിച്ചിരുന്നു. നാലുവയസുകാരണും 35കാരനുമായിരുന്നു വെള്ളപ്പൊക്കത്തിൽ മുങ്ങി മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.