കൊല്‍ക്കത്ത: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഫ്ലാറ്റിൽ നിന്ന് 15 ലക്ഷം കവര്‍ന്നു. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. സംഭവം നടക്കുന്ന സമയത്ത് യുവതി ഫ്ലാറ്റില്‍ തനിച്ചായിരുന്നു.
യുവതിയെ കെട്ടിയിട്ട ശേഷം രണ്ടുമൂന്നുപേർ ചേർന്നാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ എടുക്കുമെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. യുവതി പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രതികൾ യുവതിക്ക് പരിചയം ഉണ്ടായിരുന്നവർ ആകാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു. രണ്ട് മൂന്ന് പുരുഷന്‍മാരെ ഫ്ലാറ്റിൽ പ്രവേശിക്കാൻ സ്ത്രീ അനുവദിച്ചത് എന്തുകൊണ്ടാണെന്ന കാര്യത്തിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.