ചെന്നൈ: ആദ്യ പ്രസവത്തിൽ ഇരട്ട കുട്ടികളായ സ്ത്രീ വീണ്ടും ഒരു കുഞ്ഞിന് ജൻമം നൽകുകയാണെങ്കിൽ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് മദ്രാസ് ഹൈകോടതി. ഇത് മൂന്നാമത്തെ കുട്ടിയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.
‘‘നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, ഒരു സ്ത്രീക്ക് അവരുടെ ആദ്യ രണ്ട് പ്രസവങ്ങൾക്ക് മാത്രമേ ആനുകൂല്യങ്ങൾ നേടാൻ കഴിയൂ. സാധാരണഗതിയിൽ ഇരട്ട കുട്ടികൾ ജനിക്കുമ്പോൾ ഒന്നിനു പുറകെ ഒന്നായാണ് പ്രസവം നടക്കുക. ഒപ്പം അവരുടെ പ്രായവും പ്രായവ്യത്യാസവും നിർണ്ണയിക്കപ്പെടുന്നത് പ്രസവം തമ്മിലുള്ള സമയ വ്യത്യാസത്താലാണ്. ഇത് ഒറ്റ പ്രസവമായല്ല, രണ്ട് പ്രസവങ്ങളായാണ് കണക്കാക്കുക. ”കോടതി നിരീക്ഷിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ഹരജി അംഗീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എ.പി സഹി, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. തമിഴ്‌നാട്ടിലെ സി.െഎ.എസ്.എഫ് അംഗത്തിന് 180 ദിവസം പ്രസവാവധിയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിച്ച കഴിഞ്ഞ വർഷം ജൂൺ 18ലെ കോടതി ഉത്തരവാണ് പുതിയ ഉത്തരവോടെ റദ്ദാക്കപ്പെട്ടത്.
എന്നാൽ, തമിഴ്‌നാട്ടിലെ പ്രസവാവധി നിയമങ്ങൾ ബാധകമല്ലാത്ത സി.ഐ.എസ്.എഫ് അംഗമാണ് അവധിക്ക് അവകാശവാദമുന്നയിച്ചതെന്ന് വാദിച്ച് ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച അപ്പീലിലാണ് കോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.