ആറു വയസ്സുള്ള മകളുമായി യുവതി കെട്ടിടത്തിൽനിന്ന് ചാടി; രണ്ടു പേരും മരിച്ചു

താനെ: ആറു വയസ്സുള്ള മകളുമായി 28കാരി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. യുവതിയും കുഞ്ഞും മരിച്ചു. മുംബൈ മീര റോഡിലാണ് സംഭവം. രേഖ ദേവസി, മകൾ അങ്കിത എന്നിവരാണ് മരിച്ചത്. യുവതി ഭർത്താവും രണ്ടു മക്കളുമൊത്ത് ഇതേ കെട്ടിടത്തിൽ താമസിച്ചു വരികയായിരുന്നു.

അപകട മരണ റിപ്പോർട്ട് തയാറാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് വിട്ടതായി പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും കാഷിമിറ പോലീസ് അറിയിച്ചു.    

Tags:    
News Summary - Woman jumps off the terrace with 6-year-old daughter, both die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.