ലഖ്‌നോ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ലഖ്‌നോവിൽ വെള്ളപ്പൊക്കമുള്ള റോഡിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച സ്ത്രീയെ ഒരു സംഘം ആളുകൾ ഉപദ്രവിച്ചു.
തുടർന്ന് പൊലീസ് അനാസ്ഥ കാണിച്ചെന്ന ആരോപണത്തെ തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മീഷണർ എന്നിവരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് മാറ്റി. കൂടാതെ ലോക്കൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ, പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, ഔട്ട്‌പോസ്റ്റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
സംഭവത്തിന്റെ വിഡിയോ വൈറലായതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു. ലഖ്‌നോവിലെ താജ് ഹോട്ടൽ പാലത്തിന് താഴെ ബുധനാഴ്ചയാണ് സംഭവം. ബൈക്ക് കടന്നുപോകുമ്പോൾ, കുറച്ച് ആളുകൾ അത് പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്നതും തുടർന്ന് കനത്ത മഴയ്ക്കിടയിൽ ഇരുവരും വെള്ളക്കെട്ടുള്ള റോഡിലേക്ക് വീഴുന്നതും കാണാം.
സംഭവത്തിൽ ഇതുവരെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.