കാമുകനെ കൊന്ന്​ യമുനയിൽ തള്ളിയ യുവതി അറസ്​റ്റിൽ

ന്യൂഡൽഹി: നോയിഡയിൽ കാമുകനെ കൊന്ന്​ യമുനയിൽ തള്ളിയ യുവതിയെ പൊലീസ്​ അറസ്​റ്റു ചെയ്​ത​ു. സുശീൽ കുമാർ (23) ആണ്​ കൊല്ലപ്പെട്ടത്​. ഗ്രേറ്റ്​ നോയിഡയയിൽ താമസിക്കുന്ന ഡോളി ചൗധരിയാണ്​ പിടിയിലായത്​. ആഗസ്​ത്​ 11 കുമാറിനെ ഹോട്ടൽ മുറിയിലേക്ക്​ വിളിച്ചു വരുത്തിയ ഡോളി പാനീയത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകുകയായിരുന്നു. പിന്നീട്​ ഇവരുടെ മറ്റൊരു സുഹൃത്ത്​ മനീഷ്​ ചൗധരിയുടെ സഹായത്തോടെ പുഴയിൽ തള്ളി.

സുശീലിനെ ആഗസ്​ത്​ 16 മുതൽ കാണാനില്ലെന്ന്​ പിതാവ്​ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്​ പൊലീസ്​ ഡോളിയെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുമാറിനെ കൊലപ്പെടുത്തി പുഴയിൽ താഴ്​ത്തിയതായി ഡോളി സമ്മതിച്ചു. ​ഗ്രേറ്റ്​ നോയിഡയിൽ ജോലി തരപ്പെടുത്തിയ മോഹിത്​ മാവിയുയുമായി ഡോളി പ്രണയതിലാവുകയും ഒരുമിച്ച്​ താമസിക്കാൻ തുടങ്ങുകയും ചെയ്​തിരുന്നു. ഇതറിഞ്ഞ കുമാർ ഡോളിയുടെ നഗ്നചിത്രങ്ങൾ പ്രസിദ്ധിപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തി. ഇതാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചത്​.

​ഡോളിയുമായുള്ള അവിഹിത ബന്ധം അറിഞ്ഞ മോഹിത്തി​​​െൻറ ഭാര്യ ആഗസ്​ത്​ ഏഴിന്​ ആത്മഹത്യ ചെയ്​തിരുന്നു. ഭാര്യയുടെ മരണത്തിനു ശേഷം മോഹിത്​ ബംഗളൂരുവിലേക്ക്​ കടന്നു. ബംഗളൂരുവിൽ നിന്ന്​ ഇയാൾ നിർദേശിച്ചതു പോലെ ഡോളി കുമാറിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മോഹിത്​ മാവിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന്​ ഡെപ്യൂട്ടി കമീഷണർ മൻന്ദീപ്​ സിങ്​ അറിയിച്ചു.
ഉറക്കഗുളികൾ സംഘടിപ്പിച്ചതും മൃതദേഹം പുഴയിലെറിഞ്ഞതും മനീഷ്​ ചൗധരിയും ഇയാളുടെ സുഹൃത്തുക്കളും ചേർന്നാണ്​. ഡോളിയുടെ പിതാവ്​ മനീഷുമായുള്ള വിവാഹം നടത്താൻ ആഗ്രഹിച്ചിരുന്നു.

Tags:    
News Summary - Woman Who Allegedly Killed Boyfriend, Dumped Body Into Yamuna- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.