ലഖ്നോ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാർട്ടി പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. പൊതുതെരഞ്ഞെടുപ്പിൽ മത്സ രിക്കാനില്ല. അതിനു പകരം പാർട്ടിയുടെ സംഘാടനത്തിൽ ശ്രദ്ധിക്കാനാണ് തീരുമാനം. 2022ൽ ഉത്തർ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെന വിജയിപ്പിക്കാനുള്ള കാര്യങ്ങളിലാണ് ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി.
ഭർത്താവ് റോബർട്ട് വാദ്രെക്കതിരായ കാര്യങ്ങൾ അതിെൻറ വഴിക്ക് പോകെട്ട, താൻ തെൻറ ജോലി തുടരുമെന്നും പ്രിയങ്ക പാർട്ടി പ്രവർത്തകരുമായുള്ള മാരത്തൺ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. റായ്ബറേലിയിൽ നിന്ന് പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സോണിയാ ഗാന്ധി തന്നെ സീറ്റിൽ മത്സരിക്കണമെന്നും പ്രിയങ്ക നിർദേശിച്ചു.
ലഖ്നോവിൽ നിന്നോ നെഹ്റുവിെൻറ സീറ്റായിരുന്ന ഫൂൽപൂരിൽ നിന്നോ പ്രിയങ്ക മത്സരിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ഫൂൽപൂർ കോൺഗ്രസിെൻറ സിറ്റിങ് സീറ്റാണ്. റിതാ ബഹുഗുണ ജോഷി ബി.ജെ.പിയിലേക്ക് മാറിയതോടെ ലഖ്നോവിൽ കോൺഗ്രസിന് ശക്തരായ മത്സരാർഥികൾ ഇല്ല. എന്നാൽ പാർട്ടി പ്രവർത്തകരുടെ ആവശ്യം അവർ നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.