വാഷിങ്ടൺ: കോവിഡ് വാക്സിനേഷൻ കാമ്പയിനുമായി ബന്ധപ്പെട്ട് ഇന്ത്യയെ അഭിനന്ദിച്ച് ലോകബാങ്ക്. ധനമന്ത്രി നിർമല സീതാരാമനുമായി ലോകബാങ്ക് പ്രസിഡൻറ് ഡേവിഡ് മാൽപാസ് നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിനന്ദനമറിയിച്ചത്. അന്താരാഷ്ട്രതലത്തിൽ വാക്സിൻ വിതരണം നടത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കും ലോകബാങ്ക് അഭിനന്ദനമറിയിച്ചു.
നേരത്തെ വാക്സിൻ കയറ്റുമതി ഇന്ത്യ പുനഃരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യ വാക്സിൻ കയറ്റുമതി നിർത്തിവെച്ചത്. കോവിഡ് രണ്ടാം തരംഗം മൂലം നിരവധി പേർക്ക് രോഗം ബാധിച്ചതിനെ തുടർന്നായിരുന്നു നടപടി. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുേമ്പാൾ വാക്സിൻ കയറ്റുമതി ചെയ്യുന്നതിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു.
അതേസമയം, യു.എസിൽ സന്ദർശനം നടത്തുന്ന ധനമന്ത്രി നിർമല സീതാരാമൻ പ്രധാന കമ്പനികളുടെ മേധാവികളുമായി ഇന്ന് ചർച്ച നടത്തും. 100 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യമേഖലയുടെ വികസനം സംബന്ധിച്ച മാസ്റ്റർ പ്ലാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിർമല വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ മേധാവിമാരുമായി ചർച്ച നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.