ലോകം ഇന്ത്യയെ വാഴ്ത്തുന്നു- ജിതേന്ദ്ര സിങ്

ന്യുഡൽഹി:  നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനും മറ്റ് രാജ്യങ്ങളെ പിന്തുടരാത്തതിനും ലോകം ഇന്ത്യയെ വാഴ്ത്തുന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ഇന്ത്യ മറ്റ് രാജ്യങ്ങളെ പിന്തുടരുന്ന കാലം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ വികസനത്തിന്‍റെ പാതയിൽ നയിക്കുകയാണ്. അത് ജനങ്ങൾക്ക് മനസിലാകുന്നുണ്ട്. ചന്ദ്രയാൻ-3ഉം ആദിത്യ എൽ 1ഉം പ്രധാനമന്ത്രിയുടെ പുരോഗമനനയങ്ങളുടെ ഫലമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾക്കും ശാസ്ത്രജ്ഞർക്കും കഴിവും സ്വപ്നങ്ങളും ഉണ്ടായിരുന്നു. നമ്മൾ ബഹിരാകാശ ഗവേഷണങ്ങൾ ആരംഭിച്ചത് സൗകര്യങ്ങൾ ഇല്ലാതിരുന്ന സമയത്താണെന്നും ബഹിരാകശമേഖലയിലെ ഇന്ത്യയുടെ നേട്ടത്തെ പ്രകീർത്തിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വർഷമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖല ഒരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് ഐ.എസ്.ആർ.ഒയെ നാസക്കും റോസ്‌കോസ്‌മോസിനും ഒപ്പം നർത്തുന്നതിന് കാരണമായെന്നും ജിതേന്ദ്ര സിങ് കൂട്ടിച്ചേർത്തു.

Tags:    
News Summary - "World Praising India ": Union Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.