ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് േലാകത്തെ മികച്ച 50 നേതാക്കളുെട പട്ടികയിൽ. അമേരിക്കൻ മാഗസിൽ ‘ഫോർച്യൂൺ’ തയാറാക്കിയ പട്ടികയിൽ 20ാം സ്ഥാനത്താണ് ഇന്ദിര ജെയ്സിങ്ങുള്ളത്. ആദ്യമായാണ് ലോക നേതാക്കളുടെ പട്ടികയിലേക്ക് ഇന്ത്യൻ അഭിഭാഷക എത്തുന്നത്. പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രിയൽ ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി, ആർക്കിടെക്ട് ബാൽകൃഷ്ണ ദോഷി എന്നിവരും 24ഉം 43ഉം സ്ഥാനത്തുണ്ട്.
ഇന്ത്യയിലെ പാവങ്ങളുടെ ശബ്ദമാണ് ഇന്ദിര ജെയ്സിങ് എന്നും അനീതിക്കെതിരെ പോരാടുന്നതിന് ജീവിതം മാറ്റിവെച്ചിരിക്കുകയാണെന്നും മാഗസിൻ വിലയിരുത്തി. 1984 ഭോപാൽ ആണവ ദുരന്തത്തിൽ ഇരകൾക്കുവേണ്ടി പൊരുതി, സിറിയൻ ക്രിസ്തീയ വിഭാഗത്തിലെ സ്ത്രീകൾക്ക് അവരുടെ പുരുഷന്മാരുമായി തുല്യാവകാശം നേടിക്കൊടുക്കാൻ സഹായിച്ചു, ഇന്ത്യയിലെ ആദ്യത്തെ ഗാർഹിക പീഡന നിയമം കൊണ്ടുവരുന്നതിനും അവർ മുന്നിലുണ്ടായി. കൂടാതെ, റോഹിങ്ക്യ മുസ്ലിംകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അന്വേഷിക്കാനുള്ള യു.എൻ ടീമിലും ഇന്ദിര ജെയ്സിങ് നിയമിക്കപ്പെട്ടതായും അവരെക്കുറിച്ച് ‘േഫാർച്യൂൺ’ ലേഖനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.