നാഗ്പുർ: ഉത്തർപ്രദേശിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ത്രിദിന ഗംഗാ റാലി യെ പരിഹസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. തങ്ങൾ അലഹാബാദ്- വാരണസി ജലഗതാഗത റൂട്ട് ഒരുക്കിയില്ലായിരുന്നുവെ ങ്കിൽ പ്രിയങ്ക എങ്ങനെ ഗംഗയിലൂടെ റാലി നടത്തുമായിരുന്നു. അവർ ഗംഗാജലം കുടിക്കുകയും ചെയ്തു. യു.പി.എ ഭരണകാലത്തായിരുന്നെങ്കിൽ പ്രിയങ്ക ഗംഗാജലം കുടിക്കുമായിരുന്നോ? അവരുടെ ആ പ്രവർത്തി തങ്ങളുടെ പ്രയത്നം വിജയിച്ചുവെന്നതിെൻറ തെളിവാണ്. 2020 മാർച്ച് ആകുേമ്പാഴേക്കും ഗംഗയെ നൂറുശതമാനം വൃത്തിയാക്കുമെന്നും ഗഡ്കരി പറഞ്ഞു.
ഗംഗയെ ഇന്ത്യൻ സംസ്കാരത്തിെൻറയും പൈതൃകത്തിെൻറയും ഭാഗമാക്കി വീണ്ടെടുക്കും. ക്ലീൻ യുമനക്ക് വേണ്ടിയും പ്രയ്തനിച്ചുകൊണ്ടിരിക്കയാണ്. യമുനയിലേക്കുള്ള അഴക്കുചാലുകളുകളെല്ലാം മാറ്റിയെന്നും ശുദ്ധീകരണ പ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധിയുടെ ഗംഗാറാലിക്ക് ഉത്തർപ്രദേശിൽ യാതൊരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ബി.ജെ.പി കേഡർ സ്വഭാവമുള്ള പാർട്ടിയാണ്. അത്തരമൊരു പാർട്ടി കുടുംബവാഴ്ചയെയും ജാതി രാഷ്ട്രീയത്തെയുമാണ് എതിർക്കുന്നതെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.