നാഗ്‌പുർ: കോണ്‍ഗ്രസ് പാര്‍ട്ടിയിൽ അംഗമാകുന്നതിനേക്കാളും നല്ലത് കിണറ്റില്‍ ചാടി ചാവുന്നതാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്കറിന്റെ ക്ഷണം നിരസിച്ചാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്നും ഗഡ്കരി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ.
താനൊരു നല്ല പാര്‍ട്ടിക്കാരനും നേതാവുമാണെന്നും കോണ്‍ഗ്രസിലേക്ക് വന്നാല്‍ ശോഭനമായ ഭാവിയുണ്ടാകുമെന്നും ജിച്കര്‍ പറഞ്ഞുവെന്നാണു ഗഡ്കരി പറയുന്നത്. ഉടന്‍ തന്നെ, അതിലും നല്ലത് കിണറ്റില്‍ ചാടി ജീവനൊടുക്കുന്നതാണെന്നും ബിജെപിയില്‍ അടിയുറച്ച് വിശ്വസിക്കുന്നുവെന്നും അത് തുടരുമെന്നു വ്യക്തമാക്കിയെന്നും ഗഡ്കരി പറഞ്ഞു. തുടക്കം മുതല്‍ പിളര്‍ന്ന് വലുതായ ചരിത്രമാണ് കോണ്‍ഗ്രസിനെന്ന് ആരും മറക്കരുതെന്നും ഗഡ്കരി പരിഹസിച്ചു.
നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ചരിത്രം നാം മറക്കരുത്. ഭൂതകാലത്തിൽ നിന്ന് ഭാവിയിൽ നിന്ന് പഠിക്കണം. കോണ്‍ഗ്രസ് 60 വര്‍ഷം കൊണ്ടുണ്ടാക്കിയ വികസനത്തിന്റെ ഇരട്ടി ബി.ജെ.പി സര്‍ക്കാര്‍ 9 വര്‍ഷം കൊണ്ടു സൃഷ്ടിച്ചെന്നും ഗഡ്കരി അവകാശപ്പെട്ടു. ആറു പതിറ്റാണ്ട് നീണ്ട ഭരണത്തില്‍ ദാരിദ്ര്യം തുടച്ചു നീക്കുകയെന്ന മുദ്രാവാക്യം കോണ്‍ഗ്രസ് കൊണ്ടുവന്നു. പക്ഷേ, സ്വകാര്യ അഭിവൃദ്ധിക്കായി കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക മാത്രമാണ് ചെയ്തതെന്ന് ഗഡ്കരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.