കനത്ത മഴ: യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു; ജാഗ്രത നിർദേശം

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നു. 204.5 മീറ്റർ ആണ് നദിയിലെ ജലനിരപ്പിന്റെ പരിധി. എന്നാൽ ശനിയാഴ്ച രാവിലെയോടെ അത് 205.33 മൂന്നായി മാറുമെന്ന് അധികൃതർ അറിയിച്ചു.


അപകട നിലയോടടുത്തതോടെയാണ്‌ പ്രളയ മുന്നറിയിപ്പ് നൽകിയത്. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലെ ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു. വെള്ളം കേറുന്ന പ്രദേശങ്ങളിലെ ആളുകളുടെ ആവശ്യത്തിനായി 34 ബോട്ടുകളും മൊബൈൽ പമ്പുകളും വ്യന്യസിച്ചിട്ടുണ്ട്.


ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ചിലയിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. പഴയ റെയിൽവേ പാലത്തിനു സമീപം 203.86 അടി നിന്ന ജലനിരപ്പ് വ്യാഴാഴ്ച രാവിലെ 8 മണിയോടെ 204.29 മീറ്റർ ആയിമാറി.


യമുനയിൽ കൂടുതൽ നീരൊഴുക്ക് ഉണ്ടാകുമെന്നും ശനിയാഴ്ച രാവിലെയോടെ ജലനിരപ്പ് അപകട സാധ്യതയിലെത്തുമെന്നും അധികൃതർ അറിയിച്ചു. ഹരിയാന യമുനനഗറിലെ ജില്ലയിൽ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏകദേശം 2.21 ലക്ഷം ക്യൂസെക്‌സ് ജലവും അർധരാത്രി 12 മണിയോടെ 1.55 ലക്ഷം ക്യൂസെക്സ് ജലവും പുറത്തുവിടും .


സാധാരണ നിലയിൽ ഹത്നികുണ്ഡ് ബാരേജിൽ 352 ക്യൂസെക്‌സ് ആണ് നീരൊഴുക്ക്. എന്നാൽ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നീരൊഴുക്ക് ഇനിയും വർധിക്കും. ബാരേജിൽ നിന്നും ഒഴുക്കിവിടുന്ന ജലം സാധാരണമായി എത്താൻ രണ്ടു മൂന്നു ദിവസങ്ങളാണ് എടുക്കാറുള്ളത്.   

Tags:    
News Summary - yamunawaterlevellikelytocrossdangermark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.