ലഖ്നോ: ഉത്തര്‍പ്രദേശിലെ വാരാണസിക്കടുത്ത് മുഗള്‍സരായ് റെയിൽവേ സ്റ്റേഷെൻറ പേര് മാറ്റണമെന്ന നിർദേശവുമായി യോഗി ആദിത്യനാഥ് സർക്കാർ. മുകുൾസരായ് സ്റ്റേഷന് അന്തരിച്ച ആർ.എസ്.എസ് സൈദ്ധാന്തികനായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ പേര് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പേരു മാറ്റം നിർദേശിച്ചുകൊണ്ടുള്ള നിവേദനം കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു.
ചൊവ്വാഴ്ച യോഗി ആദിത്യനാഥിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പേരുമാറ്റാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തിന് അയക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. 1968 ഫെബ്രുവരി 11 ന് ദീനദയാല്‍ ഉപാധ്യായ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത് മുഗള്‍സാരായ് സ്റ്റേഷനില്‍ വെച്ചായിരുന്നു. ദീനദയാലിന്റെ 100-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പേരു മാറ്റാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
നേരത്തെ കഴിഞ്ഞ ഏപ്രിലില്‍ ആഗ്ര എയര്‍പോര്‍ട്ടിനെ ഉപാധ്യായ് എന്ന് സംസ്ഥാന സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.