ചെന്നൈ: സർക്കാർ ആശുപത്രികൾക്ക് പിന്നാലെ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ് വാക്സിനേഷൻ പദ്ധതിക്ക് തുടക്കം കുറിച്ച് സർക്കാർ. ചെന്നൈ കാവേരി ആശുപത്രിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത(സി.എസ്.ആർ) ഫണ്ട് ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. 137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.സി.െഎ.െഎ ഇതിനായി 2.20 കോടി രൂപ സംഭാവന നൽകിയതിനുപുറമെ മറ്റു കമ്പനികളും ഫണ്ട് ൈകമാറിയിരുന്നു.
സൗജന്യ കുത്തിവെപ്പിനൊപ്പം പണം നൽകിയുള്ള വാക്സിൻ കുത്തിവെപ്പെടുക്കാനും ഈ ആശുപത്രികൾക്ക് അനുവാദമുണ്ട്. സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്സിനേഷൻ നടപടികൾ ആരംഭിക്കുന്നതോടെ സർക്കാർ ആശുപത്രികളിലെ തിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.