ന്യൂഡൽഹി: സി.ബി.െഎ ഡയറക്ടർ അലോക് വർമയെ അർധരാത്രി മാറ്റാനുണ്ടായ അടിയന്തര സാഹചര്യമെന്താണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കേന്ദ്ര വിജിലൻസ് കമീഷനോട് ചോദിച്ചു. തന്നെ മാറ്റിയതിനെതിരെ അലോക് വർമ സമർപ്പിച്ച ഹരജി പരിഗണിക്കുേമ്പാഴാണ് സി.വി.സിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ (എസ്.ജി) തുഷാർ മേത്തയോട് മൂന്നംഗ ബെഞ്ചിെൻറ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ഇൗ ചോദ്യമുന്നയിച്ചത്. വാദം പൂർത്തിയാക്കിയ കേസ് ജസ്റ്റിസുമാരായ എസ്.കെ കൗൾ, കെ.എം. ജോസഫ് എന്നിവർ കൂടി അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിധി പറയാൻ മാറ്റി.
സി.ബി.െഎ ഡയറക്ടർ അലോക് വർമയെ മാറ്റുന്ന തീരുമാനത്തിലേക്ക് നയിച്ച കാര്യങ്ങൾ ഒരു അർധരാത്രികൊണ്ട് സംഭവിച്ചതല്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു. ജൂലൈ മുതൽ സി.ബി.െഎ ഡയറക്ടറോട് സഹിഷ്ണുത കാണിച്ചിട്ടുണ്ട്. എങ്കിൽ പിന്നെ അർധരാത്രിയിലെ അടിയന്തര തീരുമാനം ഇല്ലാതെ പോയാൽ സി.ബി.െഎ എന്ന സ്ഥാപനം തന്നെ തകർന്നുവീഴുമായിരുന്ന കാരണം എന്താണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടിയാണ് അലോക് വർമയുടെ അർധരാത്രിയിലെ മാറ്റമെന്ന് എസ്.ജി വാദിച്ചു. 1997ലെ ജെയിൻ ഹവാല കേസിലെ സുപ്രീംകോടതി നിർദേശം എടുത്തു കാണിച്ച സോളിസിറ്റർ ജനറൽ സി.ബി.െഎ ഫലപ്രദമായി പ്രവർത്തിക്കുന്നതിന് കേന്ദ്ര സർക്കാർ എല്ലാ നടപടികളും സ്വീകരിക്കാൻ ബാധ്യസ്ഥമാണെന്ന് ബോധിപ്പിച്ചു. ഇൗയൊരു കാരണം മാത്രമാണോ രണ്ടു വർഷം കാലാവധി തീരും മുമ്പ് അദ്ദേഹെത്ത മാറ്റുന്നതിന് പിന്നിൽ എന്നായി ചീഫ് ജസ്റ്റിസ്. ഇതാണ് പ്രധാന കാരണം എന്ന് എസ്.ജി മറുപടിയും നൽകി. അലോക് വർമയുടെ നയങ്ങളും പദ്ധതികളും നടപ്പാക്കാൻ അദ്ദേഹത്തിന് സമയം ലഭിക്കുമെന്നതാകും രണ്ടാമത്തെ കാരണമെന്നും മേത്ത കൂട്ടിച്ചേർത്തു. ചുരുങ്ങിയ കാലളവിൽ കൂടി അദ്ദേഹം ചുറ്റുപാടിൽ ഇല്ലായെന്ന് ഉറപ്പുവരുത്തുകയായിരുന്നു ആശയമെന്ന് ചീഫ് ജസ്റ്റിസ് ഇതിനോട് കൂട്ടിച്ചേർത്തു.
സി.ബി.െഎ ഡയറക്ടർ ആയാലും അലോക് വർമ ഒരു െഎ.പി.എസ് ഒാഫിസർ ആയതിനാൽ അദ്ദേഹത്തെ സ്ഥലം മാറ്റാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും സി.വി.സി അഭിഭാഷകൻ വാദിച്ചു.
അലോക് വർമയെ സ്ഥലം മാറ്റിയെന്ന വാദം കെട്ടിച്ചമച്ചതാണെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ വാദിച്ചു. നിയമിക്കുന്ന അതോറിറ്റിക്കാണ് നീക്കം ചെയ്യാനും അധികാരം. ഇപ്പോഴും വർമ ഡയറക്ടറാണ്. കടമ നിർവഹിക്കാനാവില്ല എന്നു മാത്രം. ഇനിയൊരുത്തരവുണ്ടാകുന്നതുവരെ സി.ബി.െഎ ഡയറക്ടറുടെ അധികാരങ്ങളും ഉത്തരവാദിത്തവും അലോക് വർമയിൽനിന്ന് എടുത്തുമാറ്റിയിരിക്കുന്നുവെന്നാണ് ഉത്തരവെന്നും എ.ജി ന്യായീകരിച്ചു.
കേന്ദ്രവും സി.വി.സിയും അലോക് വർമയെ അവധിക്ക് അയച്ച േകസായതിനാൽ രാകേഷ് അസ്താനക്കുേവണ്ടി ഹാജരായ മുകുൾ റോഹ്തഗി വാദിക്കേണ്ട എന്ന് ആദ്യം പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തുടർന്ന് കോടതിയെ സഹായിക്കാനെന്ന നിലയിൽ വാദിക്കാൻ പിന്നീട് അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.