പാലക്കാട്: റിപ്പബ്ലിക് ദിനത്തിൽ കർഷകർക്ക് എതിരെയുള്ള ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. പാലക്കാട് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ട്രെയിൻ തടഞ്ഞത്.
മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെ ശബ്ദം എന്തുകൊണ്ടാണ് സർക്കാർ കേൾക്കാത്തതെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. ഇന്ന് രാവിലെ കർഷക സമരത്തിന് ഐക്യദാർഢ്യമായി പാലക്കാട് നഗരത്തിൽ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.