ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി സ്ഥാപകനുമായ എൻ.ടി. രാമറാവുവിന്‍റെ പ്രതിമ നശിപ്പിക്കാൻ ശ്രമം. ഗുണ്ടൂരിൽ നിന്നുള്ള സംഭവത്തിന്‍റെ ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി പ്രവർത്തകനായ ഷെട്ടിപ്പള്ളി കോടേശ്വർ റാവുവാണ് പ്രതിമ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് തിരിച്ചറിഞിട്ടുണ്ട്. ഗുണ്ടൂരിലെ ദുർഗി ഗ്രാമത്തിലെ എൻ.ടി.ആർ പ്രതിമയാണ് ഇയാൾ ചുറ്റിക ഉപയോഗിച്ച് നശിപ്പിക്കാൻ തുനിഞ്ഞത്.
നന്ദമൂരി താരക രാമറാവുവെന്ന എൻ.ടി.ആർ 1983-95 കാലയളവിൽ ഏഴുവർഷം ഐക്യ ആന്ധ്രയുടെ മുഖ്യമന്ത്രി പദവിയിലിരുന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടിയായ ടി.ഡി.പി ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ നര ലോകേഷ് അതൃപ്തി പ്രകടിപ്പിച്ചു. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.